പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബൈപ്പാസ് ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശ്ശൂര്‍ കാളത്തോട് പട്ടാണി ഹൗസില്‍ ഹൈദരാലിയുടെ മകന്‍ ആഷിഖ് (21) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. പെരിന്തല്‍മണ്ണയില്‍ നിന്ന് പൂപ്പലത്തെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന ആഷിഖിന്റെ ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് വന്ന് ഇടിക്കുകയായിരുന്നു. മാതാവ്: ദില്ലാര്‍.