പാണ്ടിക്കാട്: ബൈക്കില്‍നിന്ന് വീണ സ്ത്രീ ഓട്ടോ തട്ടി മരിച്ചു. തുവ്വൂര്‍ വലിയട്ടയിലെ പരേതനായ നെടുമ്പറമ്പത്ത് ഗോവിന്ദന്‍നായരുടെ ഭാര്യ യശോദ അമ്മ(66) ആണ് മരിച്ചത്. കൂടെ ബൈക്കില്‍ ഉണ്ടായിരുന്ന മകന്‍ വാസുദേവന്‍ എന്ന കുട്ടേട്ടന് പരിക്കേറ്റു. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയിലാണ്.
പാണ്ടിക്കാട്- പെരിന്തല്‍മണ്ണ റൂട്ടിലെ അരിക്കണ്ടം പാക്കില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. പെരിന്തല്‍മണ്ണയിലെ ആസ്​പത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. മുമ്പിലുണ്ടായിരുന്ന വണ്ടി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഇവരുടെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ യശോദ അമ്മയെ എതിരെവന്ന ഓട്ടോ ഇടിക്കുകയായിരുന്നു. മറ്റുമക്കള്‍: സോമസുന്ദരന്‍(റെയില്‍വെ), ജാനകിക്കുട്ടി. മരുമക്കള്‍: ലത(ചെമ്പ്ര), ഭവാനി(വാണിയമ്പലം), മോഹന്‍ദാസ്(വാണിയമ്പലം)
 
Top