0

മലപ്പുറം: സംസ്ഥാനത്തെ കേരകര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് മുസ്‌ലിംലീഗ് ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്പാദനച്ചെലവ് കണക്കാക്കി തേങ്ങയുടെ സംഭരണവില നിശ്ചയിക്കണമെന്നും നാളികേര സംഭരണത്തിനായി പഞ്ചായത്തുകള്‍തോറും കേന്ദ്രങ്ങളാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സ്വതന്ത്ര കര്‍ഷകസംഘം 17ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അധ്യക്ഷതവഹിച്ചു.
നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന ഭാരവാഹികളായ കെ. കുട്ടി അഹമ്മദ്കുട്ടി, ടി.പി.എം സാഹിര്‍, പി.വി അബ്ദുള്‍വഹാബ്, ജില്ലാ ഭാരവാഹികളായ അരിമ്പ്ര മുഹമ്മദ്, അഷ്‌റഫ് കോക്കൂര്‍, പി.സൈതലവി, എം.കെ ബാവ, ടി.വി ഇബ്രാഹിം, എം.എ. ഖാദര്‍, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, കെ.മുഹമ്മദുണ്ണി ഹാജി, പി.ഉബൈദുള്ള, പി.കെ ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ഹമീദ്, സലീം കുരുവമ്പലം എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top