0

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം 11 ന് പെരിന്തല്‍മണ്ണ ഓറ എഡിഫൈ ഗ്ലോബല്‍ സ്‌കൂളില്‍ എത്തും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുളള രണ്ടായിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിക്കും. 11ന് വൈകീട്ട് നാലുമുതല്‍ അഞ്ചുമണി വരെയാണ് അദ്ദേഹം സ്‌കൂളില്‍ ചെലവഴിക്കുക. ഈ സമയം വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ട്. ഇതിന് മുന്നോടിയായി നടക്കുന്ന സെഷനില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, മന്ത്രി മഞ്ഞളാംകുഴി അലി എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ വിമാന നിര്‍മ്മാണത്തെക്കുറിച്ച് വിദഗ്ധസംഘത്തിന്റെ പ്രദര്‍ശനവും നടക്കും.
ഓറ അക്കാദമിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യ സ്‌കൂളാണ് ഓറ എഡിഫൈ ഗ്ലോബല്‍ എന്ന് ഓറ എഡിഫൈ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.കെ അഷ്‌റഫ്, ഡയറക്ടര്‍ കെ.പി.എം സക്കീര്‍, ടി.വി ദാമോദരന്‍ എന്നിവര്‍ അറിയിച്ചു.

Post a Comment

 
Top