0

varthalokamപുഴക്കാട്ടിരി: പുഴക്കാട്ടിരി പാതിരമണ്ണയില്‍ എല്‍.പി. സ്‌കൂളിന്റെയും നമസ്‌കാര പള്ളിയുടെയും സമീപത്തെ വൈദ്യുതി പോസ്റ്റ് അപകടഭീതി ഉയര്‍ത്തുന്നു. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച മരം കൊണ്ടുള്ള പോസ്റ്റാണിത്. റോഡിന് നടുവിലേക്ക് ചെരിഞ്ഞ് വീഴാറായി നില്‍ക്കുകയാണ്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ പുതിയ പോസ്റ്റ് സ്ഥാപിക്കാന്‍ കുഴി കുത്തിപ്പോയിട്ട് മാസങ്ങളായി. പോസ്റ്റ് സ്ഥാപിക്കാന്‍ വൈകുന്നതില്‍ കുഴിയില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു.

Post a Comment

 
Top