അങ്ങാടിപ്പുറം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എല്‍ 15 7796 നമ്പര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിനടിയില്‍ നിന്നും പുക വരുന്നതുകണ്ട് അങ്ങാടിപ്പുറം തളി ജങ്ഷനില്‍ വെച്ച് നാട്ടുകാര്‍ വിളിച്ചുകൂവി വണ്ടി നിര്‍ത്തിക്കുകയായിരുന്നു.
അപകടം മനസ്സിലായ ഉടന്‍ യാത്രക്കാര്‍ പരിഭ്രമിച്ച് ഇറങ്ങി ഓടി. തീ പടരുന്നതുകണ്ട് കടകളില്‍ നിന്നും മറ്റും വെള്ളം എത്തിച്ച് കെടുത്തി. ഓയില്‍ ടാങ്കിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി.
പിന്നീട് പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്ന് എത്തിയ മറ്റൊരു വണ്ടിയില്‍ യാത്രക്കാരെ കയറ്റി കോഴിക്കോട്ടേക്ക് യാത്രയായി. എന്‍ജിനില്‍ നിന്നുള്ള പ്രധാന വയറിനുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
Post a Comment