കുറ്റിപ്പുറം: വിദ്യാര്‍ഥികളെ ഒഴിവാക്കുന്നതിനും അമിത ലാഭം കൊയ്യുന്നതിനുമായി വ്യാജ സ്റ്റിക്കര്‍ പതിച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോള്‍ മുന്നറിയിപ്പ് നല്‍കി. യാത്രക്കാരെ കബളിപ്പിച്ച് സര്‍വീസ് നടത്തിയതിന് പിടിക്കപ്പെട്ട ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി വിദ്യാര്‍ഥികള്‍ റോഡിലിറങ്ങുമെന്നും കെ.എസ്.യു മുന്നറിയിപ്പ് നല്‍കി.
വ്യാജ സ്റ്റിക്കര്‍ പതിച്ച് സര്‍വീസ് നടത്തിയ ബസ്സുകള്‍ പിടികൂടിയ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ നടപടിയെ സോളിഡാരിറ്റി കുറ്റിപ്പുറം മേഖലാ കമ്മിറ്റി അഭിനന്ദിച്ചു
Post a Comment