
ഇതുസംബന്ധിച്ച് കേരള ഗവര്‍ണറുടെ പ്രത്യേക ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. താഴത്തറയിലെ ചങ്ങമ്പള്ളിക്കളരി, നാവാമുകുന്ദ ക്ഷേത്ര വളപ്പിലെ പഴുക്കാമണ്ഡപം, കൊടക്കല്ലിലെ മരുന്നറ, നിലപാടുതറ, മണിക്കിണര്‍ എന്നിവയാണ് ഡി.ടി.പി.സി ഏറ്റെടുത്തത്. പുരാവസ്തുവകുപ്പിന്റെ പക്കലുള്ള മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണച്ചുമതലയാണ് ടൂറിസം വകുപ്പിന് കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ മാമാങ്ക മഹോത്സവത്തോടനുബന്ധിച്ച് മന്ത്രി.കെ.സി.ജോസഫ് മാമാങ്ക സ്മാരകങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സംരക്ഷിക്കാനാളില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന മാമാങ്ക സ്മാരകങ്ങള്‍ ടൂറിസം വകുപ്പിന് കൈമാറണമെന്ന് അന്ന് ആവശ്യമുയര്‍ന്നിരുന്നു.
ടൂറിസം മന്ത്രി എ.പി.അനില്‍കുമാറുമായി മന്ത്രി കെ.സി.ജോസഫ് ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്നാണ് പുരാവസ്തു വകുപ്പ് മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണച്ചുമതല ടൂറിസം വകുപ്പിന് നല്‍കാന്‍ തീരുമാനിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ചെങ്കിലും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ നശിക്കുകയായിരുന്ന മാമാങ്ക സ്മാരകങ്ങളെക്കുറിച്ച് വാര്‍ത്താലോകം വാര്‍ത്ത നല്‍കിയിരുന്നു. ദൈനംദിന മേല്‍നോട്ടത്തിനായി ഒരു ഗൈഡിനെ ഡി.ടി.പി.സി. നിയമിച്ചിട്ടുണ്ട്.
ടൂറിസം വകുപ്പ് യോഗനിര്‍ദ്ദേശ പ്രകരാം ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് അംഗം വി.മധുസൂദനന്റെ നേതൃത്വത്തില്‍ ഒരു സംഘം മാമാങ്ക സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. മാമാങ്ക സ്മാരക സമിതി ഭാരവാഹികളായ ചിറക്കല്‍ ഉമ്മര്‍,കെ.പി. അലവി, എം.കെ.സതീശ് ബാബു, കുറ്റിപ്പുറം നിള പാര്‍ക്ക് മാനേജര്‍ മോനുട്ടി പോയിലിശ്ശേരി, എ.പി. മുയ്തീന്‍ കുട്ടി, കുന്നത്ത് മുസ്തഫ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment