0

പൊന്നാനി: സിവില്‍സര്‍വീസ് പരിശീലനകേന്ദ്രത്തില്‍ 14 മുതല്‍ ആരംഭിക്കുന്ന സിവില്‍സര്‍വീസ് പ്രിലിമിനറി 2013 പരീക്ഷയ്ക്കുള്ള പരിശീലന കോഴ്‌സിന് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ആഴ്ചയില്‍ ആറ് പ്രവൃത്തിദിവസങ്ങളിലായി നടത്തുന്ന റഗുലര്‍ ബാച്ചിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാഫോം ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍ 100 രൂപ ഫീസ് അടച്ചാല്‍ പൊന്നാനി ഐ.സി.എസ്.ആറില്‍നിന്ന് ലഭിക്കും.
www.ccek.org എന്ന websiteല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോം ഉപയോഗിക്കാം. ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരളയുടെ പേരി തിരുവനന്തപുരത്തെ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കില്‍ മാറാവുന്ന 100 രൂപ ക്രോസ്ഡ് ഡി.ഡി സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഒക്ടോബര്‍ 31ന് അഞ്ചിനകം കോ-ഓര്‍ഡിനേറ്റര്‍, ഐ.സി.എസ്.ആര്‍, ഈശ്വരമംഗലം പോസ്റ്റ്, പൊന്നാനി 679573 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ നവംബര്‍ നാലിന് 10.30ന് പൊന്നാനി ഐ.സി.എസ്.ആറില്‍ നടത്തും.
പ്രവേശനം നല്‍കുന്ന മൊത്തം 60 സീറ്റില്‍ 50 ശതമാനം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും 10 ശതമാനം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0494 2665489, 9895707072.

Post a Comment

 
Top