0


മലപ്പുറം: ജില്ലയിലെ സാമൂഹിക മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി എ. പി. അനില്‍കുമാര്‍ പറഞ്ഞു. ലോക മാനസികാരോഗ്യ വാരാചരണ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഇംഹാന്‍സിന്റെയും മലപ്പുറം ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെയും പ്രവര്‍ത്തനംകൊണ്ട് ഒട്ടേറെ രോഗികള്‍ക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചത് എടുത്തുപറയാവുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.മലപ്പുറം ഇനീഷ്യേറ്റീവ് ഇന്‍ സൈക്യാട്രിയില്‍ 17 പാലിയേറ്റീവ് കെയറുകളിലൂടെ 1000 ത്തിലധികം രോഗികള്‍ക്കും ഇംഹാന്‍സ് പ്രോജക്ടായ സി. എം. എച്ച്.പിയിലൂടെ 43 പഞ്ചായത്ത് പരിരക്ഷകളില്‍ 2520 രോഗികള്‍ക്കും പരിചരണം ലഭിക്കുന്നുണ്ട്. ഇതുമൂലം രോഗികളുടെ സ്ഥിരമായ ആസ്​പത്രിവാസത്തിന് കുറവ് വന്നതായും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ. പി. ജല്‍സീമിയ, മലപ്പുറം നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, എം.ഐ.സി.പി. ചെയര്‍മാന്‍ കെ. എം. ബഷീര്‍, എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വിനോദ് കുമാര്‍, മലപ്പുറം ഡി.എം.ഒ. ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുരേഷ്‌കുമാര്‍, സാദിഖലി, ഡോ. എന്‍.കെ.അബ്ദുല്‍ സാദിഖ്, ഇസ്മായില്‍, അഷ്‌റഫ് പുളിക്കല്‍, ഡോ.എം.എസ്. ജയകൃഷ്ണന്‍, മുഹമ്മദ് റഫീഖ്, ഫൈസല്‍ പി. എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top