തിരൂര്‍: തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ 10-ാം തരം വിദ്യാര്‍ഥികള്‍ക്കായി തുഞ്ചന്‍പറമ്പില്‍ അക്ഷരശുദ്ധി മത്സരം നടത്തി. 84 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തിരൂര്‍ ഫാത്തിമമാത ഹൈസ്‌കൂളിലെ ഇ.കെ. അരുണിമ രാജ് ഒന്നാംസ്ഥാനം നേടി. സാഹിത്യകാരന്മാരായ മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.എക്‌സ്. ആന്‍േറാ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. 20ന് വിദ്യാരംഭ കലോത്സവം ഉദ്ഘാടനച്ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ സമ്മാനം വിതരണംചെയ്യും.
Post a Comment