വളാഞ്ചേരി: ആര്‍.എസ്.എസ്സിനെതിരെ കുപ്രചാരണം നടത്തി പിണറായി വിജയന്‍ ന്യൂനപക്ഷത്തെ പാട്ടിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി തൃശ്ശൂര്‍ മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന്‍ പറഞ്ഞു. കേരളം ഭരിക്കുന്നത് മുസ്‌ലിം ലീഗാണെന്ന മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടയ്ക്കല്‍ നിയോജകമണ്ഡലം കമ്മിറ്റി വളാഞ്ചേരിയില്‍ നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി കോട്ടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് സുരേഷ് പാറത്തൊടി അധ്യക്ഷതവഹിച്ചു. കെ.കെ. മണികണ്ഠന്‍, പി.പി. ഗണേശന്‍, പി.വി. ഉണ്ണി, പി. ഹരിദാസന്‍, സുരേഷ് പൈങ്കണ്ണൂര്‍, കെ.ടി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment