0
വളാഞ്ചേരി: വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കഞ്ഞിപ്പുര ബ്രാഞ്ചിന്റെ നവീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് ജോയന്റ് റജിസ്ട്രാര്‍ അബ്ദുള്‍ നാസര്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് റജിസ്ട്രാര്‍ കെ. സദാനന്ദന്‍ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ആദ്യ വായ്പാവിതരണം നിര്‍വഹിച്ചു.

Post a Comment

 
Top