* നിര്‍മാണം നാല് ഘട്ടങ്ങളിലായി
* ഒന്നും നാലും ഘട്ടം പണിതുടങ്ങി
* ദൈര്‍ഘ്യം 9.4 കിലോമീറ്റര്‍
* ബൈപ്പാസ് താനൂര്‍, തിരൂര്‍ നിയോജകമണ്ഡലങ്ങളിലൂടെ
* റെയില്‍വേ മേല്‍പ്പാലത്തിന് 11.5 കോടിരൂപ
* വൈലത്തൂര്‍, തലക്കടത്തൂര്‍, തിരൂര്‍ നഗരം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷ
* ബൈപ്പാസ് പൊന്മുണ്ടത്ത് തിരൂര്‍- മലപ്പുറം റോഡില്‍ എത്തിച്ചേരും
* തിരൂര്‍ ഭാഗത്ത് ചമ്രവട്ടം- തിരൂര്‍ റോഡില്‍ പോലീസ്‌ലൈനില്‍നിന്ന് തുടക്കം
തിരൂര്‍: തിരൂര്‍-പൊന്മുണ്ടം ബൈപ്പാസ് റോഡിന്റെ ഒന്നും നാലും റീച്ചുകളുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
തിരൂര്‍-ചമ്രവട്ടം റോഡില്‍ പോലീസ്‌ലൈനില്‍നിന്ന് തുടങ്ങി മൊത്തം 9.4 കിലോമീറ്റര്‍ നീളത്തിലാണ് റോഡ്. ഇതിനിടയില്‍ ഒരു റെയില്‍ മേല്‍പ്പാലവും നിര്‍മിക്കും. പോലീസ്‌ലൈനില്‍നിന്ന് തുടങ്ങി തൃക്കണ്ടിയൂര്‍ വില്ലേജില്‍ ഏഴൂര്‍ പി.സി പടിയില്‍ അവസാനിക്കുന്നതാണ് ഒന്നാംഘട്ടം. ഇതിന് 2.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇതിന്റെ നിര്‍മാണം ജൂലായില്‍ ആണ് തുടങ്ങിയത്. നാലുകോടി 20 ലക്ഷംരൂപയ്ക്ക് മഞ്ചേരിയിലെ മലബാര്‍ അസോസിയേറ്റ്‌സിനാണ് കരാര്‍ നല്‍കിയത്. പി.സി പടിയില്‍നിന്നാണ് പണി തുടങ്ങിയത്. റോഡ് മണ്ണിട്ട് നികത്തല്‍, അനുബന്ധ കോണ്‍ക്രീറ്റ് പണി, അഴുക്കുചാല്‍ നിര്‍മാണം എന്നിവ തുടങ്ങി. ഒരുകിലോമീറ്ററോളം മണ്ണിട്ടുയര്‍ത്തല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിനിടയില്‍ വരുന്ന റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് റെയില്‍വേയ്ക്ക് നാലുകോടി 16 ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്. ഈ മേല്‍പ്പാലത്തിനും തിരൂര്‍ സിറ്റി ജങ്ഷനടുത്തെ റെയില്‍വേ മേല്‍പ്പാലം വീതികൂട്ടാനുമായി ഏഴുകോടി അഞ്ചുലക്ഷംരൂപകൂടി റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് താമസിയാതെ കെട്ടിവെക്കുമെന്ന് സി. മമ്മൂട്ടി എം.എല്‍.എ പറഞ്ഞു.
ഒന്നാംഘട്ടം ഏപ്രില്‍ അവസാനവാരത്തോടെ പണിപൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ പറഞ്ഞു. ഏഴൂര്‍ പി.സി പടിയില്‍നിന്ന് പുഴക്കത്തറവരെ പോകുന്ന രണ്ടുകിലോമീറ്ററിനും നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. പുഴക്കത്തറനിന്ന് ബംഗ്ലാംകുന്നില്‍ അവസാനിക്കുന്ന മൂന്നേകാല്‍ കിലോമീറ്ററിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.
ബംഗ്ലാംകുന്നില്‍നിന്ന് തുടങ്ങി തിരൂര്‍-മലപ്പുറം റോഡില്‍ പൊന്മുണ്ടത്ത് ചേരുന്ന നാലാംഘട്ടത്തിന് പന്ത്രണ്ടരക്കോടി രൂപയ്ക്കാണ് ഏറനാട് എന്‍ജിനിയറിങ് എന്റര്‍പ്രൈസസ് കരാര്‍ ഏറ്റെടുത്തത്. ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലാം റീച്ചിന്റെ നിര്‍മാണം 2013 ജൂലായ് 30ന് തീര്‍ക്കാനാണ് നിര്‍ദേശം.