കൊളത്തൂര്‍: സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സര്‍ക്കാറിന്റെ കാര്‍ഷിക മാസാചരണത്തിന്റെ ഭാഗമായി കര്‍ഷകരക്ഷ-ഭക്ഷ്യസുഭിക്ഷ പദ്ധതിയില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത്തല കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവും ധനസഹായ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കര്‍ഷക ക്ഷേമപെന്‍ഷന് മങ്കട ബ്ലോക്ക് തലത്തില്‍ അര്‍ഹതപ്പെട്ടവരുടെ പട്ടിക പ്രകാശനകര്‍മ്മം എം.എല്‍.എ. നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആമിന വെങ്കിട്ട, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. മുസ്തഫ, എം.പി. സഫിയ, യു. അബൂബക്കര്‍, വി.പി. ഹഫ്‌സത്ത്, പി.ടി. റുഖിയ, ടി. നാരായണന്‍, പി.കെ. മുജീബ്, കെ.വി. കേശവന്‍, കൃഷി ഓഫീസര്‍ സമീറ കറുമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.
 
Top