കൊണ്ടോട്ടി: കടയുടമയും തൊഴിലാളികളും പള്ളിയില്‍പോയ തക്കത്തില്‍ കടതുറന്ന് പണംകവര്‍ന്ന കേസ്സില്‍ 16കാരനെ പോലീസ് അറസ്റ്റുചെയ്തു. കൊടിമരത്തിലെ ഉള്ളിക്കടയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച 12.30ന് പണം കവര്‍ന്ന കേസ്സിലാണ് പ്രതി പിടിയിലായത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിരുന്നു.
മൂന്നാഴ്ച മുമ്പ് നഗരത്തിലെ ഒരു കൂള്‍ബാറില്‍ നിന്ന് പണം മോഷ്ടിച്ചെന്ന് ബാലന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പണിക്ക് പോകാത്ത ദിവസങ്ങളിലാണ് മോഷണം നടത്തുന്നത്.