കുറുമ്പത്തൂര്‍: ചന്ദനക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയും വിഷ്ണു സഹസ്രനാമലക്ഷാര്‍ച്ചനയും 16,17,18 തിയ്യതികളില്‍ നടക്കും.

മീനമാസത്തിലെ ഉത്രം നാളില്‍ കൂറയിട്ട കളംപാട്ടിന്റെ സമാപനത്തോടനുബന്ധിച്ചാണ് 16ന് താലപ്പൊലി. രാവിലെ ആറിന് യരുതകൊട്ട്, ഉഷപൂജ, 11.30ന് ഉച്ചപ്പാട്ട്, 12ന് പ്രസാദ ഊട്ട് എന്നിവ നടക്കും.

വൈകീട്ട് അഞ്ചുമുതല്‍ പൂതം വരവ്, പുറത്തെ വെള്ളിച്ചപ്പാടിന്റെ വേല ഇറക്കം, ഏഴുമണിക്ക് കൊടിവരവുകള്‍, 8.30ന് തൃപ്രങ്ങോട് പരമേശ്വരമാരാരുടെ തായമ്പക തുടര്‍ന്ന് കളംപൂജ എന്നിവയാണ്. രാത്രി 12ന് താലപ്പൊലി പറമ്പിലേക്ക് ഭഗവതിയെ എഴുന്നെള്ളിപ്പ്, കൂറവലിക്കല്‍ എന്നിവയോടെയാണ് താലപ്പൊലി സമാപിക്കുക.

ഇതോടനുബന്ധിച്ച് 17,18, തിയ്യതികളില്‍ ഗണപതിക്ഷേത്രത്തില്‍ വൈകീട്ട് അഞ്ചിന് അയ്യപ്പന്‍പാട്ടും 18ന് വിഷ്ണുക്ഷേത്രത്തില്‍ വിഷ്ണു സഹസ്രനാമ ലക്ഷാര്‍ച്ചനയും നടക്കും. കല്‍പ്പുഴ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ലക്ഷാര്‍ച്ചന നടക്കുകയെന്ന് ദേവസ്വം എക്‌സി.ഓഫീസര്‍ വേണുഗോപാല്‍ അറിയിച്ചു. 
 
Top