
മലപ്പുറം: മലപ്പുറം ഗസല്‍ മാപ്പിള കലാപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മോയിന്‍കുട്ടി വൈ്യരുടേതടക്കം മുപ്പതോളം ചരിത്ര മാപ്പിളപ്പാട്ടുകള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. മലപ്പുറം കെമിസ്റ്റ് ഭവനില്‍ നടന്ന പരിപാടി മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. മാപ്പിളപ്പാട്ട് ഗാനരചയിതാവും സംഗീത സംവിധായകനുമായ വെള്ളയില്‍ അബൂബക്കറെ പരിപാടിയില്‍ മന്ത്രി ആദരിച്ചു. കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹാജി. എന്‍.കെ. അഹമ്മദ് അശ്‌റഫ് അധ്യക്ഷതവഹിച്ചു. കെ. അഹമ്മദ്, ബേബി ജിംഷ, സുജാത, നാസര്‍ പടിഞ്ഞാറ്റുമുറി, വി.കെ.മുഹമ്മദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.