എടപ്പാള്‍: സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചതിന്റെ പേരില്‍ മാപ്പ് നല്‍കിക്കൊണ്ടുള്ള വീട്ടുകാരുടെ സമ്മതപത്രം ലഭിച്ചിട്ടും സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളിയെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മണിമൂളി പുന്നപ്പാല വീട്ടില്‍ അബ്ദുറഹ്മാനാണ് കാറില്‍ ഒപ്പം യാത്രചെയ്തയാള്‍ മരിച്ചു എന്ന കുറ്റത്തിന് ഒന്നരവര്‍ഷമായി ജയിലില്‍ കഴിയുന്നത്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും എംബസിയും അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പി.എം. സേതുമാധവന്‍ അധ്യക്ഷതവഹിച്ചു. ടി. ഹരിദാസ്, ടി.പി. ബാപ്പു, വി.ആര്‍. കുഞ്ഞിമരക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
Top