താനൂര്‍: ജ്വല്ലറി അടക്കുന്നതിനിടയില്‍ മുളക്‌പൊടിയെറിഞ്ഞ് വ്യാപാരിയുടെ ബാഗ് കവര്‍ന്നു. ബാഗില്‍ കുറച്ച് വെള്ളി ആഭരണങ്ങളും ഒരു ചെറിയ ലാപ്‌ടോപ്പും കടയിലെ ലോക്കറിന്റെ താക്കോലുമാണുണ്ടായിരുന്നത്. മീനടത്തൂരിലെ ചെമ്പ്ര ജ്വല്ലറി ചൊവ്വാഴ്ച രാത്രി എട്ടിന് അടക്കുന്നതിനിടയിലാണ് സംഭവം. ജ്വല്ലറി ഉടമ പരിയേരിപറമ്പില്‍ സുരേഷും ജോലിക്കാരനുംകൂടി കട പൂട്ടുന്നതിനിടയില്‍ ബൈക്കിലെത്തിയ ഒരാള്‍ മുളക് പൊടി കണ്ണിലേക്കിട്ട് ബാഗുമായി കടന്നുകളയുകയായിരുന്നു. താനൂര്‍ പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.
 
Top