
തിരൂര്‍: കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡിന്റെ കൈവശമുള്ള തിരൂര്‍ ഏറ്റിരിക്കടവിന് സമീപത്തെ ഭൂമിയില്‍ സഹകരണ മള്‍ട്ടി സ്‌പെഷാലിറ്റി ആസ്പത്രി തുടങ്ങും. 25 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആസ്പത്രിക്ക് 21ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിടുന്നത്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 500 കിടക്കകളുള്ള ഈ ആസ്പത്രിക്ക് 800 കോടി രൂപ ചെലവ് കണക്കാക്കുന്നുണ്ട്.
ആസ്പത്രി നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനച്ചടങ്ങില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.