കുറ്റിപ്പുറം: ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി നടുറോഡില്‍ മറിഞ്ഞു. കുറ്റിപ്പുറം ഹൈവെ ജങ്ഷനില്‍ ബുധനാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.

ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരിക്കേറ്റു. മഞ്ചേരിയില്‍നിന്ന് അക്കിക്കാവിലേക്ക് ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
 
Top