മലപ്പുറം: തോട്ടം നനയ്ക്കാന്‍ തോട്ടത്തില്‍ എത്തണമെന്നില്ല. നിങ്ങള്‍ ദൂരയാത്രയിലായാലും പ്രശ്‌നമില്ല. ഒരു മിസ്ഡ് കോള്‍ മാത്രം മതി. നിങ്ങളുടെ തോട്ടത്തില്‍ വെള്ളം പമ്പ് ചെയ്തുതുടങ്ങും. 

മൂന്നിയൂര്‍ എം.എച്ച്.എസ്സിലെ കെ.സുഹൈലും അജ്മല്‍ റോഷനുമാണ് ഈ കണ്ടുപിടിത്തം അവതരിപ്പിച്ചത്. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടറിനോടനുബന്ധമായി ഒരു മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കും. ഈ മൊബൈലിലേക്കാണ് വിളിക്കേണ്ടത്. മിസ്ഡ് കോള്‍ ലഭിക്കുന്നതോടെ ഇത് പ്രവര്‍ത്തിച്ചുതുടങ്ങും. മോട്ടോര്‍ പ്രവര്‍ത്തിച്ച് വെള്ളം ടാങ്കില്‍ നിറയും. ടാങ്ക് നിറഞ്ഞാല്‍ മോട്ടോര്‍ തനിയെ നില്‍ക്കും.
 
Top