കുറ്റിപ്പുറം: മിനിപമ്പയില്‍ പഞ്ചായത്ത് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍നിന്ന് വിട്ടുനിന്നത് കുറ്റബോധം കൊണ്ടാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. പത്രക്കുറിപ്പില്‍ അറിയിച്ചു.

മിനിപമ്പയില്‍ 15ന് വൈകുന്നേരത്തോടെ എല്ലാ സജ്ജീകരണങ്ങളും സുരക്ഷാസംവിധാനങ്ങളും ഒരുക്കണമെന്നാണ് ഒക്ടോബര്‍ 31ന് ചേര്‍ന്ന യോഗത്തിലെ തീരുമാനം. എ.ഡി.എം. ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരുമായി പലതവണ ബന്ധപ്പെട്ടിരുന്നെങ്കിലും ലാഘവബുദ്ധിയോടെയാണ് കാര്യങ്ങളെ സമീപിച്ചതെന്ന് എം.എല്‍.എ. കുറ്റപ്പെടുത്തി. ദുരന്തത്തിനുശേഷം നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് പ്രസക്തിയില്ലെന്നും അതുകൊണ്ടാണ് ഉദ്ഘാടനത്തില്‍നിന്ന് വിട്ടുനിന്നതെന്നും എം.എല്‍.എ. അറിയിച്ചു. 
 
Top