
തിരൂരങ്ങാടി: പ്രതിസന്ധികള്‍ നിറഞ്ഞകാലഘട്ടത്തെ പക്വതയോടെ നേരിടണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ പറഞ്ഞു. പ്രശ്‌നകലുഷിതമായ ഘട്ടങ്ങളിലും മുഖ്യധാരയോടൊപ്പം നടന്ന് സമുദായത്തെ നേരിന്റെ പാതയിലേക്ക് നയിച്ചവരാണ് നമ്മുടെ പൂര്‍വികരായ നേതാക്കളെന്നും അദ്ദേഹം അനുസ്മരിച്ചു.
മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്ന മതപ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശാജഹാന്‍ റഹ്മാനി കംബ്ലക്കാട് മുഖ്യപ്രഭാഷണം നടത്തി. കെ.സി. മുഹമ്മദ് ബാഖവി അധ്യക്ഷതവഹിച്ചു. സി.എച്ച്. ശരീഫ് ഹുദവി പുതുപ്പറമ്പ് സ്വാഗതംപറഞ്ഞു.