തേഞ്ഞിപ്പലം: വി. ശശികുമാറിനെ പ്രസിഡന്റായും ജോര്‍ജ് കെ. ആന്റണിയെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്ത് സി.ഐ.ടി.യു ജില്ലാസമ്മേളനം സമാപിച്ചു.

ഭാരവാഹികള്‍ക്ക് പുറമെ 71 അംഗ ജില്ലാ കമ്മിറ്റിയും 221 അംഗ ജില്ലാ കൗണ്‍സിലിനെയും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: ടി.കെ. ഹംസ, കെ. കൃഷ്ണന്‍നായര്‍, എം. മോഹന്‍ദാസ്, കുഞ്ഞുട്ടി പനോലന്‍, ഇ.വി. മോഹനന്‍, പി.കെ. കുഞ്ഞുമോന്‍, കെ. ചന്ദ്രമതി (വൈസ് പ്രസിഡന്റുമാര്‍), കെ. രാമദാസ്, കൂട്ടായി ബഷീര്‍, അഡ്വ. സി.എച്ച്. ആഷിഖ്, കെ.പി. സുമതി, കെ.പി. ബാലകൃഷ്ണന്‍, വി.പി. സക്കറിയ (സെക്രട്ടറിമാര്‍), വി. പ്രഭാകരന്‍ (ട്രഷ.).

ശനിയാഴ്ചനടന്ന സമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, ടി.പി. രാമകൃഷ്ണന്‍, എം. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. 

വൈകീട്ട് പടിക്കല്‍ ഉറുമി ബസാറില്‍നിന്ന് ചേളാരിയിലേക്ക് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു.
 
Top