താനൂര്‍: ഗുഡ്‌സ് ഓട്ടോയിടിച്ച് 12 വയസ്സുകാരന്‍ അനന്തുകൃഷ്ണന്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചിറയ്ക്കല്‍ റോഡ് ഉപരോധിച്ചു. ഉപരോധസമരം ബി.ജെ.പി ജില്ലാപ്രസിഡന്റ് കെ. ജനചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. എം. സേതുമാധവന്‍, എം. രാജീവ്, ടി.വി. വേലായുധന്‍ , പൂരപ്പറമ്പ് വിദ്യാനികേതന്‍ വിദ്യാലയസമിതി പ്രസിഡന്റ് അറമുഖന്‍ എന്നിവര്‍ പ്രസംഗിച്ചു. അപകടം വരുത്തിയ ഓട്ടോ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഓട്ടോയിടിച്ച് കുട്ടി മരിച്ച സംഭവം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു