
തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2012-13 വര്‍ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എ.വൈ ഗുണഭോക്താക്കള്‍ക്ക് 25.60 ലക്ഷം രൂപയുടെ ധനസഹായം മന്ത്രി വിതരണംചെയ്തു. കേരളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി അധ്യക്ഷതവഹിച്ചു. തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ശാന്ത, പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ കാരേങ്ങല്‍, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ. ഹഫ്‌സത്ത്, അഷ്‌റഫ് ചെമ്മല, ടി. ബീരാന്‍കുട്ടി, ടി.പി. കൃഷ്ണന്‍, വി. അഷ്‌കറലി, ഹൗസിങ് ഓഫീസര്‍ ജോസ്‌ജോണ്‍, ജി.ഇ.ഒ വിജയകുമാര്‍, ബി.ഡി.ഒ പി.എന്‍.കെ. രവീന്ദ്രന്‍, ജോയന്റ് ബി.ഡി.ഒ സൈഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.