തിരൂരങ്ങാടി: റോഡപകടങ്ങളില്‍ മരിച്ചവരെയും പരിക്കേറ്റവരെയും ഓര്‍മിക്കുന്ന ദിനത്തില്‍ ഡ്രൈവര്‍മാരും പൊതുജനങ്ങളും പൂക്കിപ്പറമ്പില്‍ ഒത്തുചേര്‍ന്ന് പ്രതിജ്ഞയെടുത്തു. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആചരണത്തിന് തിരൂരങ്ങാടിയിലെ മോട്ടോര്‍ വാഹനവകുപ്പാണ് വേദിയൊരുക്കിയത്.
10 വര്‍ഷം മുമ്പ് ബസ് കത്തി അമ്പതിലധികം പേര്‍ മരിച്ച പൂക്കിപ്പറമ്പിലായിരുന്നു ചടങ്ങ്. തിരൂരങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. തെന്നല പഞ്ചായത്തംഗം നസീമ അധ്യക്ഷത വഹിച്ചു. സി.ഐ എ. ഉമേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജോയന്റ് ആര്‍.ടി.ഒ മധുസൂദനന്‍, കവറൊടി മുഹമ്മദ്, എം.വി.ഐ എം.പി.എം. അബ്ദുള്‍സുബൈര്‍, എ.എം.വി.ഐമാരായ എ.കെ. പ്രമോദ് ശങ്കര്‍, ടി. ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.