തിരൂരങ്ങാടി: കക്കാട് ജി.എം.യു.പി സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷംമുതല്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കെട്ടിടത്തിന്റെ നിര്‍മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി സ്‌കൂള്‍ ഭാരവാഹികള്‍ പറഞ്ഞു. 11 ക്ലാസ് മുറികളടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ ദിവസം നടന്നു. എസ്.എസ്.എയും പഞ്ചായത്തും അനുവദിച്ച 35.5 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.നാല് ക്ലാസ് മുറികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എസ്.എസ്.എ ഫണ്ടിലുള്‍പ്പെടുത്തി മൂന്ന് ക്ലാസ് മുറികള്‍കൂടി നിര്‍മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണം വൈകാതെ തുടങ്ങും. 18 ക്ലാസ് മുറികള്‍ പൂര്‍ത്തീകരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ പഠനം ഇവിടേക്ക് മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 

കെട്ടിടത്തിന്റെ അപര്യാപ്തത രക്ഷാകര്‍ത്തൃസമിതിയും സ്‌കൂള്‍മാനേജ്‌മെന്റ് കമ്മിറ്റിയും മന്ത്രി പി.കെ അബ്ദുറബ്ബിനെ അറിയിച്ചിട്ടുണ്ട്. ആവശ്യമുള്ള ക്ലാസുകള്‍ക്കായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കും. 
 
Top