പുറത്തൂര്‍: ദീപാവലി അവധിക്ക് നാട്ടിലേക്ക് തിരിച്ച ഐ.ടി കമ്പനി ഉദ്യോഗസ്ഥന്‍ ബൈക്കപകടത്തില്‍ മരിച്ചു. കോയമ്പത്തൂരിലെ സോഫ്റ്റ്‌വെയര്‍ മാര്‍ക്കറ്റിങ് കമ്പനിയിലെ ഡെവലപ്‌മെന്റ് ഓഫീസര്‍ തൃപ്രങ്ങോട് പടിഞ്ഞാറെ അരീക്കര വിജയനാ(26)ണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി കോയമ്പത്തൂരിലെ ഓഫീസില്‍നിന്ന് വീട്ടിലേക്ക് വരുംവഴി കഞ്ചിക്കോട് കസബ പോലീസ് സ്റ്റേഷനു മുമ്പില്‍വെച്ച് ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ വിജയന്‍ മരിച്ചു. പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ് അപ്പുക്കുട്ടന്‍ നമ്പൂതിരി (മേല്‍ശാന്തി, തൃക്കണ്ടിയൂര്‍ ശ്രീകൃഷ്ണക്ഷേത്രം). മാതാവ്: രമണി അന്തര്‍ജനം.