എടപ്പാള്‍: മകളുടെ വിവാഹദിവസം പിതാവ് അന്തരിച്ചു. വട്ടംകുളം പഞ്ചായത്തിലെ ചന്തക്കുന്നത്ത് മണ്ണാരപ്പറമ്പില്‍ അയ്യപ്പന്‍ (ഉണ്ണി-55) ആണ് മരിച്ചത്.
മകള്‍ ധന്യയുടെ വിവാഹമായിരുന്നു ഞായറാഴ്ച. അസുഖബാധിതനായിരുന്ന ഉണ്ണിക്ക് കാണാന്‍ വേണ്ടി കൂടിയാണ് മകളുടെ വിവാഹം പെട്ടെന്ന് നിശ്ചയിച്ചത്. വിവാഹത്തലേന്ന് രോഗം മൂര്‍ഛിച്ച ഇദ്ദേഹം ശുകപുരം ആസ്പത്രിയിലായിരുന്നു.
വിവാഹം കഴിഞ്ഞ് ബന്ധുക്കളും അതിഥികളും പിരിഞ്ഞ് വധൂവരന്മാര്‍ വീട്ടിലെത്തി അല്പസമയത്തിനകമാണ് മരിച്ചത്. എടപ്പാള്‍ പട്ടണത്തില്‍ ദീര്‍ഘകാലമായി ചായക്കച്ചവടം നടത്തിവരികയായിരുന്നു ഉണ്ണി.
ഭാര്യ: ദേവയാനി. മറ്റുമക്കള്‍: ധനേഷ്, ധനോജ്. മരുമകന്‍: അജയ്കൃഷ്ണ. ശവസംസ്‌കാരം തിങ്കളാഴ്ച.