പെരിന്തല്‍മണ്ണ: സ്‌കൂട്ടറില്‍ ബസ്സ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് പെരിമ്പടാരി പൂളോണ ഷൗക്കത്തലിയുടെ മകന്‍ ഷഫീഖ്(20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ഓടെ താഴേക്കോട് വെച്ച് ഷഫീഖും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബസ്സിടിക്കുകയായിരുന്നു. സുഹൃത്ത് റാഷിദ് പെരിന്തല്‍മണ്ണ ഇ.എം.എസ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. തിരൂര്‍ക്കാടുള്ള സ്ഥാപനത്തിലെ ജോലിക്കാരാണ്.
 
Top