അങ്ങാടിപ്പുറം: തിരൂര്‍ക്കാട് തടത്തിന്‍വളവ് കല്ലിടുമ്പില്‍ വിജയന്റെ മകന്‍ അരുണ്‍ വിജയ്(15) തോട്ടില്‍ മുങ്ങിമരിച്ചു. ചെരക്കാപറമ്പില്‍ കൂട്ടുകാരോടൊത്ത് തോട്ടില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നീന്തല്‍ വശമില്ലാതിരുന്ന വിജയ് വെള്ളത്തില്‍ മുങ്ങുന്നതുകണ്ട കൂട്ടുകാര്‍ ബഹളംവെക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ഉടന്‍ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛന്‍ വിജയന്‍ ദമാമിലാണ്. അമ്മ: അണിമ. സഹോദരന്‍: കിരണ്‍ വിജയ് (വള്ളുവനാട് വിദ്യാഭന്‍ വിദ്യാര്‍ഥി).
ശവസംസ്‌കാരം തിങ്കളാഴ്ച 11ന് ശേഷം വീട്ടുവളപ്പില്‍.
 
Top