വിദൂര വിദ്യാഭ്യാസം: പിഴയോടെ അപേക്ഷിക്കാം
വിദൂര വിദ്യാഭ്യാസ വിഭാഗം 2012-13 അധ്യയന വര്‍ഷത്തെ വിവിധ ബിരുദ/ ഡിപ്ലോമ (ഓപ്പണ്‍, റഗുലര്‍) കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് 1000 രൂപ പിഴയോടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ എട്ട്, ഒമ്പത് തീയതികളില്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ സൗകര്യമുണ്ടാവും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, രേഖകള്‍ സഹിതം 12ന് അഞ്ചുമണിക്ക് മുമ്പ് വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ ലഭിക്കണം.
പരീക്ഷ
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിന് കീഴിലെ സി സി എസ് എസ് സ്‌കീം ഒഴികെയുള്ള എം.ബി.എ ഒന്ന്, മൂന്ന് (പാര്‍ട്ട്‌ടൈം, ഫുള്‍ടൈം), അഞ്ചാം സെമസ്റ്റര്‍ (പാര്‍ട്ട് ടൈം) 2010 പ്രവേശനം മുതല്‍ (റഗുലര്‍/സപ്ലിമെന്ററി)/2009 പ്രവേശനം (സപ്ലിമെന്ററി)/2006 മുതല്‍ 2008 പ്രവേശനം (സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി പിഴകൂടാതെ 12 മുതല്‍ 26 വരെയും 100 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷ ജനവരി മൂന്നിനും മൂന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജനവരി നാലിനും അഞ്ചാം സെമസ്റ്റര്‍ പാര്‍ട്ട്‌ടൈം (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷ ജനവരി മൂന്നിനും ആരംഭിക്കും. 2006 മുതല്‍ 2008 വരെ പ്രവേശനം നേടിയ മൂന്ന് സപ്ലിമെന്ററി അവസരങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞവര്‍ അപേക്ഷിക്കേണ്ട. ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കലിനറി സയന്‍സ്/കാറ്ററിങ് സയന്‍സ് മൂന്നാം സെമസ്റ്റര്‍ (2010 പ്രവേശനം) പരീക്ഷക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏഴുമുതല്‍ 15 വരെ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ രസീത് സഹിതം പരീക്ഷാഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി 16. പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി 20.
ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ 23ന് ആരംഭിക്കും.
മൂന്നാംവര്‍ഷ ബി.എസ്‌സി നഴ്‌സിങ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷ 28ന് ആരംഭിക്കും.
എം.എസ്‌സി ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) മൂന്നാം സെമസ്റ്റര്‍ പരീക്ഷക്കുള്ള അപേക്ഷ പരീക്ഷാ ഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി 16. പരീക്ഷ ഡിസംബര്‍ മൂന്നിന് ആരംഭിക്കും.
പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്, പി.ജി ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് മാനേജ്‌മെന്റ് ഇന്‍ അറബിക് (പാര്‍ട്ട്‌ടൈം) പരീക്ഷക്കുള്ള അപേക്ഷ ചലാന്‍ രസീത് സഹിതം പരീക്ഷാഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി 16. പരീക്ഷ ഡിസംബര്‍ അഞ്ചിന് ആരംഭിക്കും.
ഏഴാം സെമസ്റ്റര്‍ ബി.ടെക്/ബി.ആര്‍ക്/പാര്‍ട്ട്‌ടൈം ബി.ടെക് (2കെ സ്‌കീം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 27ന് ആരംഭിക്കും.
പരീക്ഷ പുനഃക്രമീകരിച്ചു
28ന് ആരംഭിക്കാനിരുന്ന ബി.ആര്‍ക് ഒമ്പതാം സെമസ്റ്റര്‍ (2004 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി, 2കെ സ്‌കീം സപ്ലിമെന്ററി പരീക്ഷ 30ന് ആരംഭിക്കും.
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന സ്വാശ്രയ എം.എസ് സി ഫുഡ്‌സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സില്‍ ഒരു സീറ്റ് ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പരിഗണിക്കും. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എട്ടിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഡയറക്ടര്‍ മുമ്പാകെ ഹാജരാകണം. പുതിയ അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍: 9447635647.
പരീക്ഷാഫലം
ജൂലായില്‍ നടത്തിയ എം.ടെക് ഇന്‍ എംബഡഡ് സിസ്റ്റംസ് നാലാം സെമസ്റ്റര്‍ സി യു സി എസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഫാബ്രിക് പെയിന്റിങ് ആന്‍ഡ് സാരി ഡിസൈനിങ് കോഴ്‌സ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് നടത്തുന്ന ഫാബ്രിക് പെയിന്റിങ് ആന്‍ഡ് സാരി ഡിസൈനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനം 28ന് വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം നിര്‍വഹിക്കും. മൂന്നുമാസ കോഴ്‌സാണ്. 50 പേര്‍ക്ക് പ്രവേശനം നല്‍കും. ലൈഫ്‌ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫീസ് 1000 രൂപ. ഫോണ്‍: 0494 2407360.
Post a Comment