മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവനാളുകളില്‍ കുടിവെള്ള വിതരണത്തില്‍ നഗരസഭ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. മലപ്പുറത്തെ കുടിവെള്ള വിതരണത്തില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങളില്ല. എന്നാല്‍ കലോല്‍സവനാളുകളില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തുന്നത് പരിഗണിച്ചാണ് മുന്‍കരുതലെടുക്കുന്നത്. ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഉപയോഗിക്കുന്ന കുടിവെള്ളവും പരിശോധനയ്ക്ക് വിധേയമാക്കും.
കലോത്സവവേദികളിലെല്ലാം സൗജന്യമായി കുടിവെള്ളം വിതരണംചെയ്യുന്ന കാര്യവും നഗരസഭ പരിഗണിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കുടിവെള്ള വിതരണം നടത്താനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
കലോത്സവ വേദികളില്‍ ജില്ലാ പോലീസിന്റെ വക തിളപ്പിച്ചാറ്റിയ വെള്ളവും ചുക്കുകാപ്പിയും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം വിതരണം ചെയ്യുന്നത് മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ അനുഗ്രഹമാകും. പ്രധാനവേദികളില്‍ രാത്രി വൈകിനടക്കുന്ന മത്സരങ്ങള്‍ക്കിടയിലാകും ചുക്കുകാപ്പി വിതരണം.
Post a Comment