അരീക്കോട്: രണ്ടു ദിവസങ്ങളിലായി തെരട്ടമ്മല്‍ ഗ്രൗണ്ടില്‍ നടന്ന കിഴിശ്ശേരി ഉപജില്ലാ കായികളേയ്ക്ക് കൊടിയിറങ്ങി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 400 പോയന്റുകളോടെ സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 147 പോയന്റുകള്‍ നേടി കുഴിമണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി രണ്ടാം സ്ഥാനവും 119 പോയന്റുകള്‍ നേടി കെ.കെ.എം.എച്ച്.എസ്. ചീക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു.പി. വിഭാഗത്തില്‍ 79 പോയന്റ് നേടി തൃപ്പനച്ചി എ.യു.പി. ഒന്നാം സ്ഥാനം നേടി. 33 പോയിന്റുകളോടെ കിഴിശ്ശേരി ഗണപത് യു.പി. രണ്ടാം സ്ഥാനവും 22 പോയിന്റുകളോടെ പുളിയക്കോട് എ.യു.പി. മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
എല്‍.പി. വിഭാഗത്തില്‍ ഓമാനൂര്‍ ടി.എം.ഐ. എസ്.എല്‍.പിക്ക് 44 പോയിന്റുകളോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു. 33 പോയന്റുകളോടെ പുളിയക്കോട് എ.എം.എല്‍.പി. ക്ക് രണ്ടാം സ്ഥാനവും 30 പോയിന്റുകളോടെ തോട്ടേക്കാട് എ.യു.പി. ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
സമാപനച്ചടങ്ങില്‍ എ.ഇ.ഒ. ഇ. ശ്യാമള സമ്മാനവിതരണം നടത്തി.
Post a Comment