0


മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് സി.ടി. കുഞ്ഞയമു അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.കെ. മുഹമ്മദ്, ടി.എ. കബീര്‍, ജില്ലാസെക്രട്ടറി ടി.പി. അബ്ദുല്‍ഹഖ്, എസ്.എ. റസാക്ക്, സി.എം.എ ഗഫൂര്‍, പി. അഷറഫ്, മിസ്അബ് കിഴിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

 
Top