
കരിപ്പൂര്‍: വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ടതിനുശേഷം റണ്‍വെയില്‍ ചക്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പരിഭ്രാന്തി പരത്തിയ വിമാനം വിദേശത്ത് സുരക്ഷിതമായിറക്കി.
സൗദി എയര്‍ലൈന്‍സിന്റെ കോഴിക്കോട്- ദമാം വിമാനമാണ് വിമാനത്താവളത്തില്‍ ആശങ്ക പരത്തിയത്. വൈകുന്നേരം നാലുമണിയോടെ വിമാനം പറന്നുയര്‍ന്ന ശേഷം റണ്‍വെ പരിശോധിച്ചസംഘം വിമാനത്തിന്റെ ചക്രങ്ങളുടെ അവശിഷ്ടങ്ങള്‍ റണ്‍വെയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഇതനുസരിച്ച് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിനും ദമാം വിമാനത്താവള അധികൃതര്‍ക്കും വിവരം നല്‍കി. 125 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 9.30ഓടെ ദമാമില്‍ വിമാനം സുരക്ഷിതമായി ഇറങ്ങിയെന്ന് അറിഞ്ഞതിനുശേഷമാണ് വിമാനത്താവളത്തിലെ ആശങ്ക അകന്നത്.