കോട്ടയ്ക്കല്‍: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

പാത ടാര്‍ ചെയ്യുന്നതിന്റെ ആദ്യഘട്ടമായ 'വെക്ട് മിക്‌സ് വെക്കാഡം' പ്രക്രിയയാണ് ഞായറാഴ്ച ആരംഭിച്ചത്.

2012 ജനവരി 23ന് പണി പൂര്‍ത്തിയാക്കല്‍ കാലാവധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.

ബൈപ്പാസില്‍ ആമപ്പാറ മുതല്‍ ചെനക്കല്‍ വരെയുള്ള ഒന്നര കിലോമീറ്ററിനുള്ള സ്ഥലമേറ്റെടുക്കല്‍ ഇതുവരെ നടന്നിട്ടില്ല.

എന്നാല്‍ പണി പൂര്‍ത്തിയായ ഭാഗമത്രയും ടാര്‍ ചെയ്യാനാണ് അധികൃതരുടെ പദ്ധതി.
 
Top